|    Feb 22 Thu, 2018 2:28 am
FLASH NEWS

ആശുപത്രി ഐസിയുവിനുള്ളില്‍ ഡോക്ടര്‍മാര്‍ തമ്മിലടിച്ചു

Published : 27th December 2017 | Posted By: kasim kzm

വടകര: വടകര സിഎം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ തമ്മിലടി. ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ സലാം, ഡോ.രൂപക് മോഹന്‍ എന്നിവര്‍ തമ്മിലാണ് ഇന്നലെ രാത്രി ഏഴു മണിയോടെ ആശുപത്രി ഐസിയുവില്‍ രോഗികളുടെ മുന്നില്‍ വെച്ച് തമ്മിലടിച്ചത്. രൂപക് മോഹന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനാല്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതോടെ തനിക്ക് നേരെ കൈയ്യേറ്റത്തിന് മുതിരുകയായിരുന്നെന്ന് ഡോ.സലാം പറഞ്ഞു. ഇതേ തുടര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാര്‍ രൂപക് മോഹനനെ പുറത്തിറക്കുക മാത്രമാണുണ്ടായതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചില ജീവനക്കാരുടെ സഹായത്താല്‍ ഡോ.രൂപക് മോഹനനെ ആശുപത്രിയ്ക്ക് പുറത്തുവെച്ച് ആശുപത്രി അധികൃതരുടെ സഹായത്തോടെ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുന്നതു നാട്ടുകാര്‍ തടയുകയായിരുന്നു. വടകര ഡിവൈഎസ്പി ടിപി പ്രേമരാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. തുടര്‍ന്ന് ആശുപത്രിയ്ക്ക് പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss