|    Mar 23 Thu, 2017 1:43 pm
FLASH NEWS

ആശുപത്രി അധികൃതരുടെ അനാസ്ഥ; ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ വച്ച് തുന്നികെട്ടി

Published : 19th August 2016 | Posted By: mi.ptk

surgical-equipment-01

തിരുവനന്തപുരം: ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ വച്ച് മുറിവ് തുന്നിക്കെട്ടി ആശുപത്രി അധികൃതരുടെ ഗുരുതര പിഴവ്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിലാണ് ശസ്ത്രക്രിയ ഉപകരണം വച്ച് തുന്നിക്കെട്ടിയത്. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് സംഭവം.

surgical-equipment-02

ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങള്‍ എണ്ണിനോക്കിയപ്പോള്‍ ഒന്നിന്റെ കുറവ് കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയതിനാല്‍ യുവതിയെ സ്‌കാനിങിന് വിധേയയാക്കിയപ്പോഴാണ് ഉപകരണം വയറ്റിനുള്ളിലുണ്ടെന്നറിഞ്ഞത്. പിന്നീട്  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവതിയെ വീണ്ടും ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുക്കുകയായിരുന്നു.
surgical-equipment--04

വ്യാഴാഴ്ച രാവിലെയാണ് യുവതിയെ ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞ യുവതി ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.

(Visited 202 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക