|    Jul 21 Fri, 2017 4:25 pm
FLASH NEWS

ആശുപത്രി അടച്ചിടല്‍ സര്‍ക്കാരിന്റെ ഒത്തുകളി: ബിജെപി

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും സ്വകാര്യ ആശുപത്രി ഉടമകളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ് തിങ്കളാഴ്ച്ച മുതല്‍ ആശുപത്രികള്‍ അടച്ചിടുമെന്ന ഉടമകളുടെ ഭീഷണിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍  ആരോപിച്ചു. നഴ്‌സ്മാരുടെ സമരം ശക്തിപ്പെട്ടതോടെ അതിനെ പരാജയപ്പെടുത്താന്‍ സര്‍ക്കാരും ആശുപത്രി ഉടമകളും സംയുക്തമായി നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ആശുപത്രി അടച്ചിടും എന്ന ഭീഷണി. ആശുപത്രി ഉടമകളുടെ താല്‍പര്യങ്ങള്‍ക്കു അനുസൃതമായി സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പള വ്യവസ്ഥകള്‍ നഴ്‌സുമാരെ  കൊണ്ട് അംഗീകരിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നില്‍. അമിതമായ ചാര്‍ജ്ജ് ഈടാക്കുന്നു എന്ന പരാതികള്‍ വ്യാപകമായി ലഭിച്ചിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ആശുപത്രി ചാര്‍ജ്ജിനു പുറമെ പ്രതിദിനം രണ്ടായിരം രൂപ നഴ്‌സിങ് ഫീസ് എന്ന പേരിലും ഈടാക്കുന്ന ആശുപത്രികള്‍ പതിനായിരം രൂപ മാത്രമാണ് നഴ്‌സുമാര്‍ക്ക് ശമ്പളമായി നല്‍കുന്നത്. ആശുപത്രി അടച്ചിടും എന്ന ഭീഷണി മുഴക്കി ജനജീവിതം കൊണ്ട് പന്താടാനുള്ള  സ്വകാര്യ ആശുപത്രികളുടെ നീക്കത്തിന് തടയിടണമെന്ന് വി മുരളീധരന്‍ ആവശ്യപെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക