|    Jul 24 Mon, 2017 10:31 pm
FLASH NEWS

ആശുപത്രില്‍ പോയവര്‍ക്കു നേരെ മര്‍ദനം

Published : 14th October 2016 | Posted By: Abbasali tf

കൊല്ലങ്കോട്: ആശുപത്രിയില്‍ പോയവരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചതായി പരാതി കൊല്ലങ്കോട് മുതലമട പഞ്ചായത്തില്‍ പോത്തമ്പാടത്ത് ഫൈസല്‍ 30 അബു താഹീര്‍ 34 എന്നിവരെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചതായി  പോലിസിന് പരാതി നല്‍കിയത്. പോത്തമ്പാടത്തു നിന്നും ചുള്ളിയാര്‍മേട് പി എച്ച് സിയില്‍ ഡോക്ടറെ കാണിക്കാനായി മക്കളെ കൊണ്ടുപോയി തിരിച്ചു വരുന്നതിനിടെ കാമ്പ്രത്ത് ചള്ളയില്‍ വച്ച് കാറിന് നേരെ  ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തി. തുടര്‍ന്നു പോത്തമ്പാടം വരെ പിന്‍തുടര്‍ന്ന് വന്ന് മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക