|    Dec 12 Tue, 2017 3:58 pm
FLASH NEWS

ആശുപത്രിയെ നയിച്ച തലമുറകളുടെ വൈകാരിക സംഗമമായി സെമിനാര്‍

Published : 6th November 2016 | Posted By: SMR

കോഴിക്കോട്:  “ഭ്രാന്തന്‍ ജയില്‍’ എന്ന ഉപേക്ഷിക്കപ്പെട്ടവരുടെ കേന്ദ്രം, ഗവ. മാനസികാരോഗ്യ കേന്ദ്രമായി മാറിയ വളര്‍ച്ചയുടെ നാള്‍വഴികള്‍ സ്വന്തം ശിഷ്യന്‍ അവതരിപ്പിച്ചപ്പോള്‍ ഗുരു വികാരാധീനനായി ശിഷ്യനെ പുണര്‍ന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച “മാനസികാരോഗ്യ ചികില്‍സ: വെല്ലുവിളികളും സാധ്യതകളും’ സെമിനാറായിരുന്നു വേദി. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രം: പരിവര്‍ത്തനത്തിന്റെ നാള്‍വഴികളിലൂടെ എന്ന വിഷയത്തില്‍ സൂപ്രണ്ട്, ഡോ. എന്‍ രാജേന്ദ്രന്‍ ആശുപത്രിയുടെ വളര്‍ച്ചയുടെ പടവുകള്‍ വികാരനിര്‍ഭരമായ ഭാഷയില്‍ അവതരിപ്പിച്ചപ്പോഴാണ് ആശുപത്രിയില്‍ 25 വര്‍ഷം മുമ്പ് സൂപ്രണ്ടായിരുന്ന മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. വി വി മോഹന്‍ചന്ദ്രന്‍ തന്റെ ശിഷ്യന്‍ കൂടിയായ രാജേന്ദ്രനെ പുണര്‍ന്ന് അഭിനന്ദനം അറിയിച്ചത്.1872ല്‍ ഒമ്പത് കിടക്കകളുമായി മദ്രാസ് പ്രവിശ്യയില്‍ സ്ഥാപിച്ച “ഭ്രാന്തന്‍ ജയില്‍’ ഇന്ന് 474 കിടക്കകളുമായി വളര്‍ച്ചയുടെ പാതയിലാണെന്ന് ഡോ. രാജേന്ദ്രന്‍ അറിയിച്ചു.  മാനസികാരോഗ്യ ചികില്‍സ: ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയം  മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം മേധാവി ഡോ. വി വി മോഹന്‍ചന്ദ്രന്‍,  മാനസികാരോഗ്യ രംഗത്തെ നിയമപരിരക്ഷകള്‍ എന്ന വിഷയം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് ആര്‍  എല്‍ ബൈജു എന്നിവര്‍ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക