ആശുപത്രിയെ തകര്‍ക്കാന്‍ ഗൂഢ ശ്രമം നടക്കുന്നു; സീയം മാനേജ്മെന്റ്
Published : 27th February 2016 | Posted By: SMR
വടകര: ഡോക്ടറുടെ പരിശോധന പിഴവുമൂലം കിടപ്പു രോഗിയായെന്നാരോപിച്ച് രംഗത്തെത്തിയ ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണങ്ങള്‍ പാടെ തള്ളിക്കളയണമെന്നും ഡോക്ടര്‍ക്ക് പരിശോധന പിഴവ് സംഭവിച്ചിട്ടില്ലെന്നും സീയം ഹോസ്പിറ്റല്‍ മാനേജ്മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജോലിക്കിടെ വീടിന്റെ രണ്ടാം നിലയില്‍ നിന്നു വീണ ചോറോട് പത്താം വാര്‍ഡിലെ വലിയപറമ്പത്ത് വിനീഷെന്ന യുവാവിനെ സീയം ആശുപത്രിയില്‍ ചികില്‍സയ്ക്കായി കൊണ്ടു വന്നിരുന്നു. വിനീഷിനെ പരിശോധിച്ച ഡോക്ടര്‍ക്ക് ഗുരുതരമായ വീഴ്ച നടത്തിയിട്ടുണ്ടെന്നാരോപിച്ച് ആക്ഷന്‍ കമ്മിറ്റി രംഗത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് മാനേജ്മെന്റ് വിശദീകരണവുമായി രംഗത്ത് വന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആക്ഷന്‍ കമ്മിറ്റിക്ക് കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാമെന്നും മാനേജ്മെന്റ് ഭാരവാഹികള്‍ അറിയിച്ചു. ഡയറക്ടര്‍മാരായ ഡോ.വി എം സലീം, എം കെ കുഞ്ഞമ്മദ്, മാനേജര്‍ മിഥുന്‍ലാല്‍ സംബന്ധിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.