|    Mar 29 Wed, 2017 10:51 pm
FLASH NEWS

ആശുപത്രിയുടെ മേല്‍ക്കൂര തകര്‍ന്ന് ഒരു മരണം

Published : 25th July 2016 | Posted By: SMR

രത്‌ലം: മധ്യപ്രദേശില്‍ രത്‌ലം ജില്ലാ ആശുപത്രി വാര്‍ഡിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. 11 പേര്‍ക്കു പരിക്കേറ്റു. ആശുപത്രിയിലെ പ്രസവ വാര്‍ഡിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്നവരാണ് അപകടത്തിനിരയായതെന്ന് ജില്ലാ കലക്ടര്‍ ബി ചന്ദ്രശേഖര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ നാലുപേര്‍ ഗുരുതരാവസ്ഥയിലാണ്. പ്രസവവാര്‍ഡില്‍ ഉണ്ടായിരുന്നവരുടെ ബന്ധുക്കളാണ് അപകടത്തിനിരയായത്. ജില്ലാ ആശുപത്രിയിലെ പ്രസവവാര്‍ഡ് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം പഴയതും ജീര്‍ണാവസ്ഥയിലുമായിരുന്നെന്ന് ജില്ലാ കലക്ടര്‍ ബി ചന്ദ്രശേഖര്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലു ലക്ഷം രൂപയുടെ സഹായം നല്‍കും. ഗുരുതരമായി പരിക്കേറ്റ നാലു പേര്‍ക്ക് അരലക്ഷം രൂപ വീതവും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 25,000 രൂപ വീതവും സഹായമായി നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day