|    Oct 15 Mon, 2018 3:52 pm
FLASH NEWS

ആശുപത്രിയുടെ അനാസ്ഥ രോഗിക്ക് പീഡനമാവുന്നു

Published : 23rd September 2017 | Posted By: fsq

 

പത്തനംതിട്ട: ആശുപത്രിയുടെ അനാസ്ഥയില്‍ രോഗിക്ക് പീഡനം. സോഫ്ട്‌ബോളിന്റെ കേരളാ ടീം പരിശീലകനും വയനാട് സ്വദേശിയുമായ മുഹമ്മദ് കുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ, കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ കേരളാ സോഫ്ട്‌ബോള്‍ ടീമിന് പരിശീലനം നല്‍കിയ ശേഷം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപത്തെ റൂമില്‍ ഒന്നരയോടെ മടങ്ങിയെത്തി. തുടര്‍ന്ന് റൂമില്‍ ശാരീരികാസ്വസ്ഥ്യം വന്നതിനെ തുടര്‍ന്ന് അബോധവാസ്ഥയിലായി.  വീഴ്ചയ്ക്കിടെ മേശയില്‍ മുഖം ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മുറിവില്‍ 15 ഓളം തുന്നലിട്ടു. തുടര്‍ന്ന് സ്്കാനിങിന് വിധേയനാക്കി. സ്്കാനിങ് റിപോര്‍ട്ടില്‍ നെറ്റിയില്‍ ഉള്ളിലേക്ക് ക്ഷതമുള്ളതായും അസ്ഥികള്‍ക്ക് പൊട്ടലുള്ളതായും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ശുപാര്‍ശ ചെയ്തു. അവിടെ എത്തിയ ശേഷം വേദന അസഹ്യമാണെന്ന് രോഗി പറഞ്ഞതനുസരിച്ച് ഡോക്ടര്‍ തുന്നല്‍ അഴിച്ച് പരിശോധിച്ചപ്പോള്‍ വീഴ്ചയിലുണ്ടായ മുറിവില്‍ തടിമേശയുടെ പ്ലൈവുഡിന്റെ ചെറിയ ഭാഗങ്ങള്‍ കണ്ടെത്തി. ഇത് മൈനര്‍ ഓപറേഷനിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. തുടര്‍ന്ന് രണ്ട് ദിവസത്തെ ചികില്‍സയ്ക്ക് ശേഷം പത്തനംതിട്ടയിലെ സ്വകാര്യ ലോഡ്്ജില്‍ വിശ്രമിക്കുകയാണ് മുഹമ്മദ്. മുഹമ്മദ് പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയതോടെ ഹൈദരബാദില്‍ നടക്കുന്ന ദേശീയ മീറ്റില്‍ മറ്റൊരു പരിശീലകനോടൊപ്പം ഇന്നലെ രാവിലെ ടീം പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടിലെന്ന് ഡിഎംഒ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss