|    Jun 18 Mon, 2018 7:42 am
FLASH NEWS
Home   >  National   >  

ആശുപത്രിയില്‍ 30 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

Published : 11th August 2017 | Posted By: shins


ഗോരഖ്പുര്‍: ഓക്‌സിജന്‍ കിട്ടാതെ ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലുള്ള ആശുപത്രിയില്‍ 30 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഓക്‌സിജന്‍ വിതരണം നിലച്ചതോടെയാണ് കുട്ടികള്‍ മരിച്ചത്. 66 ലക്ഷം രൂപ കുടിശ്ശിക നല്‍കാനുള്ളതിനാല്‍ ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം വിതരണക്കാര്‍ നിര്‍ത്തിവെച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാത്രിയോടെ 20 കുട്ടികള്‍ മരിച്ചു. തുടര്‍ന്ന് അധികൃതര്‍ വീണ്ടും ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കിയെങ്കിലും വീണ്ടും വിതരണം നിലയ്ക്കുകയായിരുന്നു. പിന്നീട് 10 കുട്ടികള്‍ കൂടെ മരിച്ചു. എന്‍സഫലൈറ്റിസ് ബാധിച്ച കുട്ടികളാണ് മരിച്ചവരില്‍ ഭൂരിഭാഗവും. വിതരണക്കാര്‍ നേരത്തേ തന്നെ ഓക്‌സിജന്‍ വിതരണം നിര്‍ത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് സംഭവം ഉണ്ടായിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss