|    Jun 18 Mon, 2018 11:11 pm
Home   >  Todays Paper  >  Page 4  >  

ആശുപത്രിയില്‍ സ്ത്രീയെ ഉപേക്ഷിച്ച സംഭവം: ഭര്‍ത്താവും മരുമകനും റിമാന്‍ഡില്‍

Published : 10th November 2016 | Posted By: SMR

പത്തനംതിട്ട: റാന്നി താലൂക്കാശുപത്രിയില്‍ ജീപ്പിലെത്തിയ മൂവര്‍ സംഘം ഉപേക്ഷിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് റാന്നി പോലിസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇവരുടെ ഭര്‍ത്താവിന്റെയും മരുമകന്റെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. ഇവരെ റിമാന്‍ഡ് ചെയ്തു.
ഉപേക്ഷിക്കപ്പെട്ട സ്ത്രീ ആന്ധ്ര കൃഷ്ണ ജില്ലയില്‍ ജഗയ്‌പേട്ടയില്‍ ഡോര്‍ നമ്പര്‍ 12/88 വീട്ടില്‍ ശെയ്ഖ്് അബ്ദുല്‍ അസീസിന്റെ ഭാര്യ നസീമ (39) ആണെന്ന് തിരിച്ചറിഞ്ഞു. ഇവരുടെ ഭര്‍ത്താവ് അസീസ് (47) മകളുടെ ഭര്‍ത്താവ് ഹുസൈന്‍ (39) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 29നാണ് അബോധാവസ്ഥയിലായ സ്ത്രീയെ താലൂക്കാശുപത്രിയില്‍ കണ്ടെത്തിയത്. മൂന്നംഗസംഘം താലൂക്കാശുപത്രിയിലെ സ്‌ട്രെച്ചറിലേക്ക് കിടത്തി പരിശോധനാ മുറിക്കു മുമ്പില്‍ എത്തിച്ച് മടങ്ങുകയായിരുന്നു. ഇവര്‍ വിവരം അറിയച്ചതനുസരിച്ചെത്തിയ പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് രോഗിയെ കൊണ്ടുവന്നവരെപ്പറ്റിയും ഇവര്‍ എത്തിയ ബൊലീറോ ജീപ്പിനെ സംബന്ധിച്ചും വിവരങ്ങള്‍ ലഭിച്ചത്.
പ്രതികളെപ്പറ്റി വിവരം ലഭിച്ച റാന്നി പോലിസ് ആന്ധ്രയിലേക്കു പോവാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ഇവര്‍ മലപ്പുറത്ത് ഉസ്മാന്റെ വീട്ടില്‍ എത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പോലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണത്തിലേ വ്യക്തമാവുകയുള്ളൂവെന്ന് പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss