|    Jan 21 Sat, 2017 4:27 pm
FLASH NEWS

ആശുപത്രിയില്‍ സ്ത്രീയെ അപമാനിച്ച സെക്യൂരിറ്റിയെ നാട്ടുകാര്‍ തടഞ്ഞ് വച്ചു

Published : 20th January 2016 | Posted By: SMR

കൊല്ലം: സെക്യൂരിറ്റി ജീവനക്കാരന്‍ രോഗിയുടെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അയത്തിലിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ സംഘര്‍ഷം.ഇന്നലെ വൈകീട്ടോടെയാണ് അമ്പതോളം പേര്‍ ആശുപത്രിയിലെത്തി സെക്യൂരിറ്റി ജീവനക്കാരന്റെ പെരുമാറ്റത്തിനെതിരേ പ്രശ്‌നമുണ്ടാക്കിയത്. രണ്ടുദിവസം മുമ്പാണ് ഒരാളെ പാമ്പുകടിയേറ്റ് ഇവിടെ എത്തിച്ചത്.ചികില്‍സയിലിരിക്കെ ഇദ്ദേഹത്തിന്റെ കാര്യത്തിനായി പുറത്തുപോയി വന്ന ഭാര്യയോടാണ് സെക്യൂരിറ്റി ജീവനക്കാരന്‍ അപമര്യാദയായി പെരുമാറിയതായി പറയപ്പെടുന്നത്.സംഭവം അറിഞ്ഞ് രോഗിയുടെ ബന്ധുക്കളും നാട്ടുകാരും എത്തി സെക്യൂരിറ്റിയെ വളഞ്ഞുവയ്ക്കുക—യായിരുന്നു. മണിക്കൂറുകളോളം ഇവിടെ സംഘര്‍ഷാവസ്ഥയായിരുന്നു. ഇരവിപുരം പോലിസെത്തിയെങ്കിലും നാട്ടുകാര്‍ പിന്മാറിയില്ല. വീട്ടമ്മയുടെ പരാതിയിന്മേല്‍ ജീവനക്കാരനെതിരേ നടപടിയെടുക്കാമെന്ന പോലിസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ആളുകള്‍ രാത്രിയോടെ പിരിഞ്ഞുപോയത്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക