ആശുപത്രിയില്‍ മോഷണം: പ്രതി പിടിയില്‍
Published : 17th October 2016 | Posted By: Abbasali tf
താമരശ്ശേരി: താലൂക്ക് ആശുപത്രിയില്‍ മോഷണം പതിവാകുന്നതിനിടയില്‍ മോഷ്ടിച്ച പണവുമായി യുവാവിനെ കൈയ്യോടെ പിടികൂടി. താമരശ്ശേരി മൂന്നാംതോട് വേണുഗോപാലനെയാണ് രോഗികളും കൂട്ടിരിപ്പുകാരും ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്പിച്ചത്. ആഭരണ മോഷണം ഉള്‍പ്പെടെ താലൂക്ക് ആശുപത്രിയില്‍ പതിവാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ്സംഭവം. വേണുഗോപാലന്‍ പുരുഷന്മാരുടെ വാര്‍ഡില്‍ ചികിത്സയിലുള്ള കോരങ്ങാട് സ്വദേശി നാസറിന്റെ കട്ടിലിന് സമീപത്തെത്തി. ഇവിടെ അല്പനേരം ചുറ്റിത്തിരിഞ്ഞു. നാസറിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ പുറത്തേക്ക് പോയ സമയത്ത് കട്ടിലില്‍ വെച്ചിരുന്ന പേഴ്സും എടുത്ത് പുറത്തേക്കോടി. സംഭവം ശ്രദ്ധയില്‍പെട്ട രോഗികളും കൂട്ടിരിപ്പുകാരും ഇയാളെ പിന്തുടര്ന്ന് ആശുപത്രിക്ക് പുറത്തുനിന്നും പിടികൂടുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയില്‍ മോഷണം പതിവാണെങ്കിലും ഇതേവരെ ആരെയും പിടികൂടാനായിരുന്നില്ല. പണവും സ്വര്‍ണവും നഷ്ടപ്പെടുന്നവര്‍ പോലിസില്‍ പരാതി നല്‍കുമെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ പോലിസിനും കഴിഞ്ഞിരുന്നില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.