|    Nov 17 Sat, 2018 4:25 pm
FLASH NEWS

ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍ റിമാന്‍ഡില്‍

Published : 25th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെട്ടുകത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ റിമാന്‍ഡ് ചെയ്തു. കൊല്ലം പറവൂര്‍ സ്വദേശി വിഷ്ണു (29)വിനെയാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരിന്നു സംഭവം. വിഷ്ണുവിന്റെ പിതാവ് വാര്‍ധക്യ സഹജമായ അസുഖത്താല്‍ കഴിഞ്ഞ 18 മുതല്‍ ആറാം വാര്‍ഡില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.
എന്നാല്‍ മതിയായ ചികില്‍സ ലഭിക്കാത്തതാണ് മരണ കാരണമെന്നാരോപിച്ചാണ് വിഷ്ണു രാത്രി വെട്ടുകത്തിയുമായി ആറാം വാര്‍ ഡിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓക്‌സിജന്‍ സിലിണ്ടര്‍ മറിച്ചിടുകയും ചെയ്തത്. എയ്ഡ് പോസ്റ്റ് പോലിസ് സ്റ്റേഷനില്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് എസ്‌ഐയും സംഘവും സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss