|    Jan 20 Fri, 2017 11:42 pm
FLASH NEWS

ആശുപത്രിയില്‍ പിഞ്ചുകുഞ്ഞ് ഉറുമ്പുകടിയേറ്റ് മരിച്ചു

Published : 4th May 2016 | Posted By: SMR

ഹൈദരാബാദ്: വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പിഞ്ചുകുഞ്ഞ് ഉറുമ്പുകടിയേറ്റ് മരിച്ചു. സംഭവത്തില്‍ ആശുപത്രിയിലെ രോഗികളും അവരുടെ കുടുംബാംഗങ്ങളും പ്രതിഷേധിച്ചു.
കുട്ടിയുടെ മരണം മാസം തികയാതെയുള്ള ജനനം മൂലമാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ കുട്ടിക്ക് ഉറുമ്പുകടിയേല്‍ക്കാനുള്ള സാധ്യതയില്ലെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. ഉറുമ്പുകടിയേറ്റതിനു തെളിവായി കുട്ടിയുടെ ഉദരഭാഗത്തിന്റെ ഫോട്ടോകളും ബന്ധുക്കള്‍ കാണിച്ചു. ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എലിയുടെ സാന്നിധ്യമുള്ളതായി പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെയാണു സംസ്‌കരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക