|    Aug 21 Mon, 2017 3:56 pm
FLASH NEWS

ആശുപത്രിയില്‍ നിന്ന് രോഗികളുടെ പണം മോഷ്ടിക്കുന്ന സ്ത്രീ അറസ്റ്റില്‍

Published : 29th November 2016 | Posted By: SMR

അടൂര്‍:  ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ മുറികളിലെത്തി പണവും മറ്റും മോഷ്ടിക്കുന്ന സ്ത്രീ പോലിസ് പിടിയിലായി. ആറന്മുള ഇടശ്ശേരിമല പുതുവേലില്‍ വീട്ടില്‍ ബിന്ദുരാജ്(40)ആണ് അടൂര്‍ പോലിസിന്റെ പിടിയിലായത്.  അടൂര്‍  മരിയ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നെല്ലിമുട്ടില്‍ പടി ഹൈലാന്റ് വീട്ടില്‍ പി ഒ വര്‍ഗീസിന്റെ മുറിയില്‍ കയറി 13,000 രൂപയും എടിഎം കാര്‍ഡും ഐഡി കാര്‍ഡും അടങ്ങിയ ബാഗ് മോഷ്ടിച്ചുകൊണ്ടുപോയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്.പി ഒ വര്‍ഗീസും ഒപ്പം ഉണ്ടായിരുന്ന ഭാര്യ അന്നമ്മയും മുറിയില്‍ ഉറങ്ങികിടക്കുകയായിരുന്നു. ഈ സമയം  ശനിയാഴ്ച പകല്‍ ഒന്നേമുക്കാലിനോട് ആശുപത്രിയില്‍ എത്തിയ ഇവര്‍ മുറിയില്‍ കയറി മേശപ്പുറത്ത് വച്ചിരുന്ന ബാഗ് എടുത്ത് കടക്കുകയായിരുന്നു. രണ്ടരയോടെ ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് നോക്കിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് മകള്‍ മിനിജോണ്‍ പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആശുപത്രിയിലെ സിസിടിവി പരിശോധിച്ചാണ് സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഇവര്‍ പോലിസിന്റെ പിടിയിലായത.് നാല് മാസം മുമ്പ് ആറന്മുള പൊയാനി ആശുപതിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികളു െ50000 രൂപ മുറിയില്‍ നിന്നും എടുത്തുകൊണ്ടുപോയ സംഭവത്തില്‍ ഇവര്‍ പിടിയിലായിരുന്നു. ഇതിന് മുമ്പ് തിരുവല്ലയിലെ സ്വകാര്യാശുപത്രിയിലും സമാനമായ മോഷണം ഇവര്‍ നടത്തി.നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇവര്‍ നാട്ടിലെത്തിയാണ് മോഷണം തുടങ്ങിയത്. അടൂര്‍ എസ്‌ഐ മനോജ്കുമാര്‍, അഡീഷനല്‍ എസ്‌ഐ സുഭാഷ്, ഷാഡോ പോലിസ് എ എസ്‌ഐ എസ് രാധാകൃഷ്ണന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ സുധീഷ്,ഗോപന്‍, വനിതാ സിവില്‍ പോലിസ് ഓഫിസര്‍ വിജയിത എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക