|    Nov 15 Thu, 2018 11:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ആശുപത്രിയില്‍ തീപ്പിടിത്തം; ഇറാഖില്‍ 11 നവജാതശിശുക്കള്‍ മരിച്ചു

Published : 11th August 2016 | Posted By: SMR

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 11 നവജാതശിശുക്കള്‍ മരിച്ചു.
പടിഞ്ഞാറന്‍ ബഗ്ദാദിലെ യാര്‍മൂഖ് ടീച്ചിങ് ഹോസ്പിറ്റലിന്റെ മാതൃശിശു വിഭാഗത്തിനടുത്താണ് തീപ്പിടിത്തമുണ്ടായത്. 29 സ്ത്രീകളെയും ഏഴു കുട്ടികളെയും മറ്റു ആശുപത്രികളിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. പൊള്ളലേറ്റും പുക ശ്വസിച്ചതുമൂലമുള്ള അസ്വസ്ഥതയും കാരണം 19 പേര്‍ ചികില്‍സയിലാണ്. ആശുപത്രിയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്നാണ് സൂചന.
പൂര്‍ണ വളര്‍ച്ചയെത്തും മുമ്പ് ജനിച്ച കുട്ടികളാണ് മരിച്ചത്. ബഗ്ദാദില്‍ വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍ പതിവാണ്. വൈദ്യുത വിതരണ സംവിധാനം കുറ്റമറ്റ രീതിയിലല്ലാത്തത് മൂലമാണിത്. ആശുപത്രികളില്‍ വൃത്തിഹീനമായ അന്തരീക്ഷമാണുള്ളതെന്ന് രോഗികള്‍ പറയുന്നു.
യുഎസ് അധിനിവേശം കഴിഞ്ഞ് 13 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും എണ്ണ സമ്പുഷ്ടമായ ഇറാഖില്‍ കുടിവെള്ളം, വൈദ്യുതി, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ സ്ഥതി മോശമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss