|    Mar 26 Sun, 2017 2:32 pm
FLASH NEWS

ആശുപത്രിയില്‍ തീപ്പിടിത്തം; നവജാത ശിശുക്കളെ മാറ്റി

Published : 30th November 2015 | Posted By: SMR

കട്ടക്ക്: ഒഡീഷയിലെ സര്‍ക്കാര്‍ വല്ലഭായ് പട്ടേല്‍ ശിശുഭവനിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണവിഭാഗ (എന്‍ഐസിയു)ത്തിന് തീപ്പിടിച്ചു. തീപ്പിടിത്തില്‍ ആളപായം സംഭവിച്ചിട്ടില്ല. അപകടത്തെത്തുടര്‍ന്ന് ശിശുഭവനിലെ കുട്ടികളെ സുരക്ഷിതമായി മറ്റൊരിടത്തേക്കു മാറ്റിയിട്ടുണ്ട്.
തീവ്രപരിചരണവിഭാഗത്തില്‍ ഉണ്ടായിരുന്ന 22 നവജാത ശിശുക്കള്‍ സുരക്ഷിതരാണെന്നു കട്ടക്ക് ജില്ലാ കലക്ടര്‍ എന്‍ സി മിശ്ര അറിയിച്ചു. കുട്ടികളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയതായും കലക്ടര്‍ വ്യക്തമാക്കി. തീവ്രപരിചരണവിഭാഗത്തിലെ നിരവധി ഉപകരണങ്ങള്‍ക്കു തീപ്പിടിത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. ‘തീപ്പിടുത്തത്തെക്കുറിച്ചന്വേഷിച്ച് ഏഴു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക