|    Jan 19 Thu, 2017 12:07 pm
FLASH NEWS

ആശുപത്രിയില്‍ തിക്കും തിരക്കും; രണ്ടു മരണം

Published : 28th August 2016 | Posted By: SMR

ബര്‍ഹാംപൂര്‍: ആശുപത്രിയിലെ എയര്‍കണ്ടീഷന്‍ യന്ത്രത്തില്‍ തീ ഉയര്‍ന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. ഏതാനും പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജില്‍ ശനിയാഴ്ച പകല്‍ 12 മണിയോടെയാണു സംഭവം. ആശുപത്രിയിലെ പ്രധാന മെഡിക്കല്‍ വാര്‍ഡിലുള്ള വിഐപി കാബിനിലെ എയര്‍കണ്ടീഷനില്‍ നിന്നാണ് തീ ഉയര്‍ന്നത്. പരിഭ്രാന്തരായ ആളുകള്‍ രക്ഷപ്പെടാന്‍ തിക്കും തിരക്കും കൂട്ടി. മരിച്ച രണ്ടുപേരും നഴ്‌സിങ് അസിസ്റ്റന്റുമാരായ സ്ത്രീകളാണ്. തീ ഉടന്‍ നിയന്ത്രണാധീനമാക്കാനും തൊട്ടടുത്ത വാര്‍ഡിലെ രോഗികളെ മാറ്റാനും സാധിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക