|    Aug 19 Sun, 2018 9:38 am
FLASH NEWS

ആശുപത്രിയില്‍ കിടക്കയില്ല; അത്യാസന്ന നിലയിലുള്ള രോഗി പെരു വഴിയില്‍

Published : 23rd June 2017 | Posted By: fsq

 

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ കിടക്കയില്ലാത്തതിനാല്‍ അത്യാസന്ന നിലയിലുള്ള രോഗി പെരുവഴിയിലായി. ചട്ടഞ്ചാല്‍ പെരിയാട്ടടുക്കത്തെ നാരായണനാ(78)ണ് പെരുവഴിയിലായത്. കഴിഞ്ഞയാഴ്ച പനിയും മൂത്രപ്പഴുപ്പും ബാധിച്ചതിനെ തുടര്‍ന്ന് ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പരിശോധന നടത്തി അഡ്മിറ്റ് ചെയ്തിരുന്നു. നാരായണന് കൂട്ടിനിരിക്കാന്‍ ആളില്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിയിരുന്നു. മൂത്രപ്പഴുപ്പ് മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഇട്ട ട്യൂബുമായി ഇന്നലെ രാവിലെ പത്തോടെ ബന്ധുക്കളുടെ സഹായത്തോടെ ജനറല്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഡോക്ടര്‍ പരിശോധിച്ച് അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും എന്നാല്‍ ആശുപത്രിയില്‍ കിടക്കയില്ലാത്തതിനാല്‍ അഡ്മിറ്റ് ചെയ്യാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ എങ്ങോട് പോകണമെന്നറിയാതെ ആശുപത്രിയിലെ വീല്‍ചെയറില്‍ ബന്ധുക്കള്‍ക്കൊപ്പം മുറ്റത്ത് ഇരിക്കുകയാണ് ഈ വൃദ്ധന്‍ .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss