|    Aug 18 Fri, 2017 6:54 am
FLASH NEWS

ആശുപത്രിയില്‍ കയറി യുവാവിനെ ആക്രമിച്ചു

Published : 29th June 2017 | Posted By: fsq

 

വാടാനപ്പള്ളി: ചികില്‍സയില്‍ കഴിയുന്ന യുവാവിനെ ആശുപത്രിയില്‍ കയറി ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി തൃത്തല്ലൂര്‍ ചെട്ടിക്കാട് വെച്ച് ഗുണ്ടാആക്രമണത്തില്‍ പരിക്കേറ്റ് തൃത്തല്ലൂര്‍ ഗവ:ആശുപത്രിയില്‍ കഴിയുന്ന വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശി ഫാസില്‍ (26) എന്ന യുവാവിനെയാണ് ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചത്. തൃത്തല്ലൂര്‍ ചെട്ടിക്കാട് ചേനു എന്ന ഷാനവാസ് ആണ് അക്രമം നടത്തിയത്. ആശുപത്രിയില്‍ ഉണ്ടായിരുന്നവരുടെ ഇടപെടല്‍മൂലമാണ് വന്‍ സഘര്‍ഷം ഒഴിവായത്. കഴിഞ്ഞ ദിവസം യുവാവിനെ മര്‍ദ്ദിച്ച സംഘത്തിലും ഷാനവാസ് ഉണ്ടായിരുന്നതായിരുന്നതായും ഇതിന് മുന്‍പ് ആശുപത്രിയില്‍ എത്തിയും നിരവധി തവണ ഫോണിലൂടെയും പോലിസില്‍ അറിയ്ക്കരുതെന്ന് എന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. സഭവസ്ഥലത്തുണ്ടായിരുന്ന യുവാവിന്റെ സുഹൃത്തിനെയും ഭീഷണിപ്പെടുത്തിയാതായും ആരോപിക്കുന്നു. യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ആശുപത്രിയില്‍വെച്ച് തന്നെ മര്‍ദിച്ചു എന്ന് കാണിച്ചു ഷാനവാസ് വലപ്പാട് ഗവ: ആശുപത്രിയില്‍ ചികില്‍സ തേടി. ഷാനവാസ്(ചേനു) വാടാനപ്പള്ളിയിലെ സജീവ ഡി വൈ എഫ് ഐ പ്രവര്‍ത്തകനും എസ് എഫ് ഐ ഏരിയ മുന്‍ ഭാരവാഹിയുമാണ്. അക്രമത്തില്‍ വാടാനപ്പള്ളി പോലീസ് കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക