|    Mar 26 Sun, 2017 5:15 am
FLASH NEWS

ആശുപത്രിയില്‍ ഒന്നര വയസ്സുകാരന്റെ മാല പൊട്ടിച്ചു

Published : 26th August 2016 | Posted By: SMR

വെഞ്ഞാറമൂട്: സ്വകാര്യ ആശുപത്രിയില്‍ അമ്മയോടൊപ്പമെത്തിയ ഒന്നര വയസ്സുകാരന്റെ മാല അപഹരിച്ചു. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് 30 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് സ്ത്രീകളാണു മാല പൊട്ടിച്ചെടുത്തതെന്നു വ്യക്തമായി. ഈ ദൃശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ പോലിസിന് കൈമാറി. കരകുളം അമ്മന്‍കോടിനു സമീപം ശോഭയില്‍ രാജേഷ്-തുഷാര ദമ്പതികളുടെ മകന്‍ വ്യാസ് കൃഷ്ണയുടെ കഴുത്തില്‍ നിന്നാണു മാല അപഹരിച്ചത്. ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം.
വെഞ്ഞാറമൂട് ലീലാരവി ആശുപത്രിയില്‍ കുഞ്ഞിനെ കാണിക്കാനായി ഒപി ടിക്കറ്റെടുക്കുന്നതിന് കൗണ്ടറിന് മുന്നില്‍ നില്‍ക്കുന്നതിനിടെ പിന്നിലെത്തിയ സ്ത്രീകളിലൊരാള്‍ കുട്ടിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചെടുത്ത് അടുത്തു നിന്ന സ്ത്രീക്ക് കൈമാറുകയായിരുന്നു. കുട്ടിയുമായി അമ്മ കൗണ്ടര്‍ വിട്ടതിന് പിന്നാലെ ഇവര്‍ രംഗംവിടുന്നതും ആശുപത്രി അധികൃതര്‍ പോലിസിന് നല്‍കിയ ദൃശ്യങ്ങളിലുണ്ട്. കുട്ടിയുടെ മാതാവ് വെഞ്ഞാറമൂട് പോലിസില്‍ പരാതി നല്‍കി.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക