|    May 23 Tue, 2017 12:47 am
FLASH NEWS

യാത്രയ്ക്കിടെ ഭാര്യ മരിച്ചു;ഭര്‍ത്താവിനെയും കൈകുഞ്ഞിനെയും ബസ്ജീവനക്കാര്‍ ഇറക്കിവിട്ടു

Published : 28th August 2016 | Posted By: mi.ptk

ram-singh.

ഭോപ്പാല്‍:ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഭാര്യ മരിച്ചതോടെ ഭര്‍ത്താവിനെയും കൈകുഞ്ഞിനെയും അമ്മയെയും ബസ് ജീവനക്കാര്‍ കാട്ടില്‍ ഇറക്കിവിട്ടു.മധ്യപ്രദേശിലെ ദാംമോഹിലാണ് സംഭവം.
പ്രസവത്തെതുടര്‍ന്ന് അസുഖം ബാധിച്ച മല്ലി ഭായിയാണ് ബസില്‍വച്ച് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് റാംസിങ് ലോധിയും അഞ്ചുദിവസം പ്രായമായ കൈകുഞ്ഞും റാംസിങിന്റെ അമ്മയുമുണ്ടായിരുന്നു. മൃതദേഹം ബസില്‍കൊണ്ട് പോകാന്‍ കഴിയില്ലെന്ന് മറ്റ് യാത്രക്കാര്‍ പറഞ്ഞതിനെതുടര്‍ന്ന് ബസ് ജീവനക്കാര്‍ ഇവരെ ഇറക്കിവിടുകയായിരുന്നു.
വഴിയില്‍ മഴനനഞ്ഞ് ഭാര്യയുടെ മൃതദേഹവുമായി കൈകുഞ്ഞിനും ഭാര്യയ്ക്കും അമ്മയ്ക്കുമൊപ്പം നില്‍ക്കുന്ന രാംസിങിനെ കണ്ട രണ്ട് അഭിഭാഷകരാണ് പോലീസില്‍ വിവരമറിയിച്ചത്. എന്നാല്‍ പോലീസുകാര്‍ വന്ന് വിവരം അന്വേഷിച്ച് പോയതല്ലാതെ മൃതദേഹം കൊണ്ടുപോകാനുള്ള സഹായമൊന്നും ചെയ്ത്‌കൊടുത്തില്ല. ഇതിനെതുടര്‍ന്ന് അഭിഭാഷകരാണ് വാഹന സൗകര്യമൊരുക്കി മൃതദേഹം കൊണ്ടുപോകാന്‍ സഹായിച്ചത്.
വാഹനം വിളിക്കാന്‍ പണമില്ലാതെ വന്നതോടെ ഭാര്യയുടെ മൃതദേഹം ചുമന്ന് കിലോമീറ്ററുകള്‍ നടന്ന ഒഡീഷ സ്വദേശി ദനാ മാഹ്ജിയുടെ വാര്‍ത്ത വന്നതിന് പിന്നാലെയാണ് മധ്യപ്രദേശില്‍ നിന്നും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day