|    Feb 23 Fri, 2018 12:37 am
FLASH NEWS
Home   >  Life  >  Health  >  

ശിവാജി ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ പാറ്റ; സര്‍ജറി നിര്‍ത്തിവച്ചു

Published : 14th January 2017 | Posted By: frfrlnz

xoperation-
താനെ: താനെയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ പാറ്റ കയറിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സര്‍ജറി മാറ്റിവച്ചു. 45 കാരന്റെ കാലിന്റെ ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തിയേറ്ററിലേക്ക് പാറ്റ ഇഴഞ്ഞ് വന്നത്. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ത്തിവയ്ക്കുകയായിരുന്നു. പാറ്റയെ ഓടിച്ചതിന് ശേഷമാണ് പിന്നീട് ശസ്ത്രക്രിയ പുനരാരംഭിച്ചത്.

പാറ്റ തിയേറ്ററിലേക്ക് കടന്നുവന്നതിന്റെ വീഡിയോ ഒരു ഡോക്ടര്‍ പകര്‍ത്തി ആശുപത്രി മാനേജ്‌മെന്റിന് നല്‍കുകയും പരാതിപ്പെടുകയും ചെയ്തു. സംഭവത്തില്‍ ആശുപത്രി മാനേജ്‌മെന്റ് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഓപ്പറേഷന്‍ തിയേറ്ററിലെ അണുബാധയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും ഛത്രപതി ശിവാജി ആശുപത്രിയില്‍  നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss