|    Jan 20 Fri, 2017 3:31 pm
FLASH NEWS

ആശുപത്രിയിലെ അക്രമം: അന്വേഷണം ഊര്‍ജിതം

Published : 9th July 2016 | Posted By: SMR

പാലക്കാട്: നെന്മാറ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അമ്മയേയും മകനേയും ഒരു സംഘം ആളുകള്‍ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. വിത്തനശ്ശേരി വെള്ളറ മിഥിന്‍ (23), അമ്മ വനജ എന്നിവരെയാണ് വ്യാഴാഴ്ച രാത്രി രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മുമ്പില്‍വെച്ച് അക്രമി സംഘം വെട്ടിപരിക്കേല്‍പ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിഥിനും അയല്‍വാസിയായ ചന്ദ്രന്റെ മകന്‍ ഭവദാസും തമ്മില്‍ വ്യാഴാഴ്ച വൈകീട്ട് വാക്കുത്തര്‍ക്കമുണ്ടാവുകയും ഇതിനുശേഷം മിഥിന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തിരുന്നു. മിഥിന് കൂട്ടായി അമ്മയുമുണ്ടായിരുന്നു.
അതേസമയം മിഥിന്‍ അക്രമിച്ചു എന്നു പറഞ്ഞ് ഭവദാസിന്റെ അമ്മ കമലവും ആശുപത്രിയില്‍ അഡ്മിറ്റ് ആയി. പിന്നീട് അമ്മയെ തല്ലിയെന്നു പറഞ്ഞ് ബൈക്കുകളിലെത്തിയ ഭവദാസിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില്‍ കയറി അക്രമം നടത്തുകയാണത്രേ ചെയ്തത്. നെന്മാറ പോലിസ് സ്‌റ്റേഷന്റെ മുന്‍വശത്താണ് സംഭവം നടന്നത്.
നിരവധി ആളുകള്‍ നോക്കിനില്‍ക്കെ നടന്ന സംഭവത്തില്‍ ഇതുവരെയും ആരെയും പിടികൂടിയിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കി. അതേസമയം സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക