|    Mar 25 Sat, 2017 1:27 pm

ആശുപത്രിയിലെത്തി മോഷണം നടത്തുന്ന സംഘം അറസ്റ്റില്‍

Published : 19th August 2016 | Posted By: SMR

പെരിന്തല്‍മണ്ണ: സ്റ്റുഡിയോ ജീവനക്കാരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സംസ്ഥാനത്തെ പതിനഞ്ചോളം ആശു പത്രികളിലെ മുറികളില്‍ കയറി രോഗികളെ കബളിപ്പിച്ച് പണവും ആഭരണങ്ങളും എടിഎം കാര്‍ഡുകളും അടങ്ങിയ ബാഗുകള്‍ കവരുന്ന  സംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍.
കണ്ണൂര്‍ ഇരിട്ടി  പനഞ്ചീരി മുക്ക് ശ്യാമള ലൈനില്‍ താമസക്കാരായ കരിമിനക്കല്‍ രാജേഷ് (27),ചേലേമ്പ്ര പൊയ്‌ങ്ങോട്ടുര്‍ കൈതകകത്ത് മുജീബ് റഹ്മാന്‍ (40), എന്നിവരെയാണ് പെരിന്ത ല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി കോമ്പൗണ്ടില്‍ വച്ച് അറസ്റ്റ് ച്ചെയ്തത്. അറസ്റ്റിലായ പ്രതികള്‍ കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലെ പ്രമുഖ ആശുപത്രികളില്‍ നിന്ന് ലക്ഷകണക്കിന് രൂപയും ആഭരണങ്ങളും കളവു നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസത്തിനിടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളില്‍ നടന്ന കവര്‍ച്ചകളെ തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികളെ കണ്ടെത്താനായത്. മുമ്പ് കളവുകേസുകളില്‍ പ്രതികളായ രാജേഷും, മുജീബും ജയിലില്‍ വെച്ചാണ് പരിചയ പെടുന്നത്.ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ഇരുവരും ഇടിമുഴിക്കല്‍ എന്ന സ്ഥലത്ത് കോഴിക്കോട് സ്വദേശിയായ മറ്റൊരു കേസിലെ പ്രതിയായ ആഷിഖിനെയും കൂട്ടി ജാം ജും എന്ന പേരില്‍ ഒരു സ്റ്റുഡിയോ തുടങ്ങുകയായിരുന്നു.
സ്ഥാപനത്തിന്റെ പേരില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി കഴുത്തില്‍ അണിഞ്ഞ് സ്വന്തം പേരിലുള്ള മൊബെല്‍ ഫോണ്‍ സ്ഥാ പനത്തില്‍ വച്ച് വ്യാജപേരിലുള്ള നമ്പറുമായി പുറത്തിറങ്ങിയാണ് കവര്‍ച്ച നടത്തിയിരുന്നത്.
വൈകുന്നേരത്തോടെ ആശുപത്രിയിലെത്തുന്ന സംഘം കവര്‍ച്ചക്കിരയാക്കുന്ന രോഗിയുടെ കൂട്ടിരിപ്പുക്കാരെ വ്യാജ പേരില്‍ ആശുപത്രിയുടെ നഴ്‌സിങ് സ്റ്റേഷനിലേക്ക് കബളിപ്പിച്ച് ഫോണ്‍ ചെയ്ത് എത്തിപ്പിക്കും ഈ തക്കത്തിന് സംഘത്തിലെ കൂട്ടാളി രോഗിയുടെ മുറിയില്‍ കയറി ആഭരണവും പണവും എടിഎം കാര്‍ഡും അടങ്ങുന്ന ബാഗ് കവര്‍ന്ന് രക്ഷപെടുന്നത്താണ് സംഘത്തിന്റെ രീതി. വാതില്‍ ചാരി ഫോണ്‍ എടുക്കാന്‍ പോയ രോഗിയുടെ കൂട്ടിരിപ്പുകാര്‍ തിരികെ മുറിയിലെത്തുമ്പോഴേക്ക് ബാഗ് നഷ്ടപ്പെട്ടിരിക്കും.
ഇത്തരത്തില്‍ കഴിഞ്ഞ നാല് മാസത്തിനുളളില്‍ കേരളത്തില്‍ സഞ്ചരിച്ച് പതിനഞ്ചോളം ആശുപത്രികളില്‍ നിന്ന് ലക്ഷങ്ങള്‍ സംഘം തട്ടിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. മാന്യമായ വസ്ത്രം ധരിച്ച് ഐ ഡി കാര്‍ഡ് കഴുത്തില്‍ അണിഞ്ഞ് ആശുപത്രിയിലെത്തുന്ന ഇവരെ ആശുപത്രി ജീവനക്കാരാണെന്നേ തോന്നു. സംഘാംഗങ്ങള്‍ സ്വന്തം മൊബെല്‍ ഫോണുകള്‍ സ്ഥാപനത്തില്‍ വെക്കുന്നതിനാല്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തില്‍ നിന്നും ഇവര്‍ രക്ഷപെട്ടു. ഇതിനിടെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെ പ്രമുഖ ആശുപത്രികളിലെ ജീവനക്കാരെ സഹകരിപ്പിച്ച് ഉണ്ടാക്കിയ നീക്കത്തിലാണ് സംഘത്തെ കുരുക്കാനായത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സി ഐ.ഷാജു എബഹാം. എസ് ഐ ജോബി തോമസ്, ഷാഡോ സംഘത്തിലെ, സി പി മുരളി,പി മോഹന്‍ ദാസ്,പി എം മോഹന കഷ്ണന്‍,എന്‍ ടി കൃഷ്ണകുമാര്‍,നിബിന്‍ ഭാസ്, അഭിലാഷ്, തോമസ്, ടി സെലീന ദിനേശ്, ബി സന്ദീപ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസ് അന്വേഷിക്കുന്നത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

(Visited 58 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക