|    Jun 23 Sat, 2018 9:52 pm
FLASH NEWS
Home   >  News now   >  

ആശുപത്രിയിലിരുന്ന് പരീക്ഷയെഴുതിയ യുവതിയുടെ ചിത്രം വൈറല്‍

Published : 24th December 2017 | Posted By: Jesla

യുഎസ്:  പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആശുപത്രിക്കിടക്കയില്‍ ഇരുന്ന് പരീക്ഷ എഴുതുന്ന ചിത്രങ്ങള്‍ വൈറല്‍. യുഎസിലെ ജോണ്‍സണ്‍ കൗണ്ടി കമ്മ്യൂണിറ്റി കോളജിലെ സൈക്കോളജി വിദ്യാര്‍ത്ഥിനി നെയ്‌സിയ തോമസിന്റെ ചിത്രമാണ് വൈറലായത്.

അമ്മയെടുത്ത ചിത്രം നെയ്‌സിയ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘എന്റെ അമ്മയെടുത്ത ചിത്രമാണ് ഇത്. എന്റെ ജീവിതത്തിന്റെ കൃത്യമായ വിവരണം. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോവുകയാണ് ഞാന്‍. പക്ഷേ ഫൈനല്‍ പരീക്ഷ ഇനിയും കഴിഞ്ഞിട്ടില്ല.’ ചിത്രം പങ്കുവെച്ചുകൊണ്ട് നെയ്‌സിയ കുറിച്ചു.

ആസ്പത്രിക്കിടക്കിയിലിരുന്നാണെങ്കിലും പരീക്ഷകള്‍ വിജകരമായി തന്നെ പൂര്‍ത്തിയാക്കിയ  നെയ്‌സിയ ഡിസംബര്‍ 12ന് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ആന്റണി ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss