|    Jun 23 Sat, 2018 11:39 pm
FLASH NEWS

ആശുപത്രിക്കു മുമ്പില്‍ പഞ്ചദിന സത്യഗ്രഹവുമായി കര്‍മസമിതി രംഗത്ത്

Published : 29th May 2017 | Posted By: fsq

 

വടകര: ചികില്‍സാപിഴവിനെ തുടര്‍ന്ന് പതിനെട്ടുകാരിക്ക് കൈകാലുകള്‍ക്ക് തളര്‍ച്ച ബാധിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുക, കള്ളക്കേസുകള്‍ പിന്‍വലിക്കുക, ആശുപത്രി അധികൃതരുടെ പിടിവാശി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട്് കര്‍മസമിതിയുടെ നേതൃത്വത്തില്‍ ആശാ ആശുപത്രിക്ക് മുന്നില്‍ പഞ്ചദിന സത്യാഗ്രഹം നടത്തും. ജൂണ്‍ 6 മുതല്‍ 10 വരെ രാവിലെ 10 മുതല്‍ ഉച്ചസമയം വരെയാണ് സത്യാഗ്രഹം നടത്തുന്നത്. സത്യാഗ്രഹ സമരം സികെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്യും. അഞ്ചു ദിവസങ്ങളിലായി ഒഞ്ചിയം പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍, ചികിത്സാ പിഴവിന് വിധേയായ കുട്ടിയുടെ ബന്ധുക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കുട്ടിയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് ആസുപത്രി ആധികൃതരോ ഐഎംഎ ഭാരവാഹികളോ ഇതുവരെയായും യാതൊരു വിധ ഇടപെടലും നടത്തിയിട്ടില്ലെന്ന് കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss