|    Oct 20 Fri, 2017 9:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആശുപത്രികള്‍ അടച്ചുപൂട്ടില്ലെന്ന് ക്യൂപിഎംപിഎ

Published : 15th July 2017 | Posted By: fsq

 

കോഴിക്കോട്: ആശുപത്രികള്‍ അടച്ചുപൂട്ടില്ലെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍. 1500ഓളം ചെറുകിട ആശുപത്രികള്‍ ക്യൂപിഎംപിഎയില്‍ അംഗങ്ങളാണ്. നഴ്‌സുമാരുടെ ലഭ്യതയ്ക്കനുസരിച്ച് രോഗികള്‍ക്ക് പരമാവധി ബുദ്ധിമുട്ടുകള്‍ കുറച്ച് പ്രവര്‍ത്തനം ക്രമീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. സി എം അബൂബക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ മിനിമം വേജസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഴ്‌സുമാര്‍ നടത്തുന്ന മനുഷ്യത്വരഹിതമായ സമരം പിന്‍വലിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേജസ് കൈയില്‍ കിട്ടാന്‍ നാലു മാസമെങ്കിലും എടുക്കുമെന്നതിനാല്‍ ഇപ്പോള്‍ ലഭിക്കുന്ന അടിസ്ഥാന വേതനത്തിന്റെ 25 ശതമാനം കൂട്ടിനല്‍കാന്‍ തയ്യാറാണെന്നും അവര്‍ അറിയിച്ചു. ഡോ. സി പി മുസ്തഫ, ഡോ. മോഹന്‍ സുന്ദരം, ഡോ. റോയി വിജയന്‍, ഡോ. ഹംസ തയ്യില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക