|    Oct 20 Fri, 2017 9:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആശുപത്രികള്‍ അടച്ചിടില്ലെന്ന് സിപിഎച്ച്എ

Published : 14th July 2017 | Posted By: fsq

 

കൊച്ചി: എത്ര പ്രതിസന്ധി ഉണ്ടായാലും ആശുപത്രികള്‍ അടച്ചിടില്ലെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (സിപിഎച്ച്എ). ഈ മാസം 17ന് ചില ആശുപത്രി മാനേജ്‌മെന്റുകള്‍ പ്രഖ്യാപിച്ചിട്ടുള്ള സമരത്തിനോട് അസോസിയേഷനു യോജിപ്പില്ല. പൊതുസമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനു കടപ്പാടുള്ള ആശുപത്രികള്‍ എന്ന നിലയില്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയും അസോസിയേഷന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും സിപിഎച്ച്എ ചെയര്‍മാനും എറണാകുളം ലിസി ആശുപത്രി ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, കോ -ഓഡിനേറ്റര്‍ ഡോ. മുഹമ്മദ് റഷീദ്, ഹുസയ്ന്‍ കോയ തങ്ങള്‍, ഫാ. ഷൈജു തോപ്പില്‍ എന്നിവര്‍ വ്യക്തമാക്കി.  ഒരു വിഭാഗം നഴ്‌സുമാര്‍ 20 മുതല്‍ നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള സമരാഹ്വാനം പിന്‍വലിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക