|    Jan 19 Thu, 2017 4:30 pm
FLASH NEWS

ആശുപത്രികളുടെ നവീകരണത്തിന് 1,000 കോടി; എല്ലാ രോഗത്തിനും സൗജന്യചികില്‍സ

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്കാശുപത്രികള്‍ എന്നിവയുടെ നവീകരണത്തിന് മാന്ദ്യവിരുദ്ധ പാക്കേജില്‍നിന്ന് 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. എല്ലാ രോഗങ്ങള്‍ക്കും സൗജന്യചികില്‍സ ഉറപ്പാക്കുന്ന പൊതുആരോഗ്യസംവിധാനം നടപ്പാക്കും. ആവശ്യമുള്ള ജനറല്‍ ആശുപത്രികളില്‍ കാത്ത് ലാബുകളും താലൂക്കാശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റുകളും.
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കൊച്ചി ക്യാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രി തുടങ്ങിയ ഇടങ്ങളില്‍ ഈ ഫണ്ടുപയോഗിച്ച് പശ്ചാത്തലസൗകര്യമൊരുക്കും. കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ പ്രത്യേക വിപുലീകരണ പദ്ധതിയിലേയ്ക്ക് മാന്ദ്യവിരുദ്ധ പാക്കേജില്‍നിന്ന് 100 കോടി. തലശ്ശേരിയില്‍ വുമണ്‍ & ചൈല്‍ഡ് ആശുപത്രി ആരംഭിക്കുന്നതിന് 50 കോടി. തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ എയിംസ് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും.
ആയുര്‍വേദ ഗവേഷണ ലാബിന് വിശദപദ്ധതിരേഖ തയ്യാറാക്കും. ആരോഗ്യവകുപ്പിനായി 521 കോടിയും മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 394 കോടിയുമാണ് ബജറ്റ് വിഹിതം.
394 കോടിയില്‍ 22.5 കോടി മെഡിക്കല്‍ യൂനിവേഴ്‌സിറ്റിക്കുള്ളതാണ്. 121 കോടി മെഡിക്കല്‍ കോളജുകള്‍ക്ക് വകയിരുത്തിയിട്ടുള്ളതില്‍ ആറു മെഡിക്കല്‍ കോളജുകള്‍ക്ക് മൂലധനച്ചെലവിന് പണം വകയിരുത്തിയിട്ടില്ല. എന്നാല്‍, പ്രഖ്യാപിച്ച ഒരു മെഡിക്കല്‍ കോളജും വേണ്ടെന്നുവയ്ക്കില്ല. പക്ഷേ, അധ്യാപകരുടെ ലഭ്യതയും സാമ്പത്തികനിലയും പരിഗണിച്ച് ഘട്ടംഘട്ടമായി ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കും. മാനസികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം 15ല്‍നിന്ന് 25 കോടിയായി ഉയര്‍ത്തി. ജില്ലാ ജനറല്‍ ആശുപത്രികളായി ഉയര്‍ത്തിയ താലൂക്കാശുപത്രികളില്‍ ഈവര്‍ഷം ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക