|    Oct 18 Wed, 2017 5:02 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആശുപത്രികളുടെ നടത്തിപ്പ് : കേരളം യുപിയെ മാതൃകയാക്കണം

Published : 5th October 2017 | Posted By: fsq

 

കണ്ണൂര്‍: ആശുപത്രികള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ മാതൃകയാക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനരക്ഷാ യാത്രയില്‍ പങ്കെടുക്കവെ ടൈംസ് നൗ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എങ്ങനെയാണ് ആശുപത്രികള്‍ നടത്തേണ്ടതെന്നു പഠിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കേരളത്തിന്റെ ആശുപത്രികളിലേക്ക് ട്വിറ്ററിലൂടെ സിപിഎം നേതാക്കള്‍ ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായാണ് ആദിത്യനാഥിന്റെ പ്രതികരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ ഡെങ്കിപ്പനിയും ചിക്കന്‍ ഗുനിയയും ബാധിച്ച് നിരവധി പേരാണ് മരിച്ചത്. എന്നാല്‍, വലിയ സംസ്ഥാനമായിട്ടും ഉത്തര്‍പ്രദേശില്‍ ഡെങ്കിയും ചിക്കന്‍ ഗുനിയയും ബാധിച്ചുള്ള മരണം കേരളത്തെക്കാള്‍ വളരെ കുറവാണെന്ന് ആദിത്യനാഥ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക