|    Jul 25 Tue, 2017 4:24 am
FLASH NEWS
Home   >  National   >  

ആശുപത്രികളില്‍ രോഗ നിര്‍ണയത്തിന് ജോതിഷികളും കൈനോട്ടക്കാരും;ബിജെപി സര്‍ക്കാര്‍ നടപടി വിവാദത്തില്‍

Published : 17th July 2017 | Posted By: mi.ptk

ഭോപ്പാല്‍:സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗ നിര്‍ണയം നടത്താനും ചികിത്സ നിര്‍ദേശിക്കാനും ജോതിഷികളെയും കൈനോട്ടക്കാരെയും നിയമിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനം. സെപ്തംബര്‍ മുതല്‍ തീരുമാനം നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അനുമതി നല്‍കി. ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലായി മൂന്ന് മുതല്‍ നാല് മണിക്കൂര്‍വരെയായിരിക്കും ഇവരുടെ സേവനം ലഭ്യമാകുക എന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ തീരുമാനം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
ഭോപ്പാലിലെ മഹാരാശി പതഞ്ജലി സന്‍സ്‌ക്രിത് സന്‍സ്ഥാന്‍ (എംപിഎസ്എസ്)എന്ന സ്ഥാപനാണ് ജ്യോതിഷികളെ ആശുപത്രികള്‍ക്കായി എത്തിച്ചുനല്‍കുന്നത്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ കീഴില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രര്‍ത്തിക്കുന്നതുപോലെയാകും ഇവരുടെ സേവനമെന്ന് എംപിഎസ്എസ് ഡയറക്ടര്‍ പിആര്‍ തിവാരി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക