|    Sep 26 Wed, 2018 5:07 pm
FLASH NEWS

ആശുപത്രികളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Published : 8th January 2017 | Posted By: fsq

മലപ്പുറം: ആശുപത്രികളില്‍ രോഗികളുടെയും കൂട്ടിയിരിപ്പുകാരുടെയും ആഭരണങ്ങള്‍, പണം, മൊബൈല്‍ ഫോണ്‍ തുടങ്ങിയ വിലപിടിപ്പുളള വസ്തുക്കള്‍ മോഷണം നടത്തുന്നത് പതിവാക്കിയ പ്രതിയെ മലപ്പുറം പോലിസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. വയനാട് പഴേരി സ്വദേശിയും തിരൂര്‍ തൃപ്രങ്ങോട്ടെ താമസക്കാരനുമായ നായക്കന്മാര്‍കുന്ന് വീട്ടില്‍ ബഷീര്‍ (40) ആണ് പിടിയിലായത്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ഡിസംബര്‍ രണ്ടിന്  രാത്രി കുട്ടിയുടെ കഴുത്തില്‍ നിന്ന് മാല മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ്  പ്രതി പിടിയിലായത്. രാത്രി രോഗിയായ മാതാവിനൊപ്പം വാര്‍ഡില്‍ ഉറങ്ങുകയായിരുന്ന ഒന്നരവയസ് പ്രായമുള്ള കുട്ടിയുടെ കഴുത്തില്‍ നിന്നും മാല മോഷ്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. നേരം പുലര്‍ന്നപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞത്. ചോദ്യം ചെയ്യലില്‍ പ്രതി പെരിന്തല്‍മണ്ണ, കോട്ടക്കല്‍, മഞ്ചേരി തുടങ്ങി വിവിധ സ്ഥലങ്ങളിലെ ആശുപത്രികളിലും മോഷണം നടത്തിയതായി സമ്മതിച്ചു. മലപ്പുറത്ത് നിന്ന് പ്രതി മോഷ്ടിച്ചെടുത്ത് വിറ്റ സ്വര്‍ണം മഞ്ചേരിയിലെ ഒരു സ്വര്‍ണവ്യാപാരിയില്‍ നിന്നും കണ്ടെടുത്തു. പതിനഞ്ച് വര്‍ഷത്തിലേറെയായി മോഷണങ്ങള്‍ നടത്തിവരുന്ന പ്രതി പിടിയിലാവുന്നത് ഇതാദ്യമായാണ്. പ്രതിയുമായി പെരിന്തല്‍മണ്ണ മൗലാന, രാംദാസ്, മഞ്ചേരി കൊരമ്പയില്‍, കോട്ടക്കല്‍ അല്‍മാസ്, മലപ്പുറം എംബിഎച്ച് തുടങ്ങിയ ആശുപത്രികളില്‍ തെളിവെടുപ്പ് നടത്തി. മോഷണങ്ങള്‍ പോയ മുഴുവന്‍ ആഭരണങ്ങളും വീണ്ടെടുത്തു. സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ മുഹമ്മദ് ഷാക്കിര്‍, എന്‍ എം അബ്ദുല്ല ബാബു എന്നിവരാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം എസ്‌ഐ ബി എസ് ബിനു അന്വേഷണത്തിന് നേതൃത്വമേകി. എഎസ്‌ഐ അഷ്‌റഫ്, സിപിഒമാരായ ശര്‍മിള, ബിന്ദു എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷണം നടത്തുന്നത്. മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മറ്റും മോഷണം പോയിട്ടുണ്ടെങ്കില്‍ 949796 3208 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss