|    Feb 20 Mon, 2017 9:55 pm
FLASH NEWS

ആശുപത്രികളില്‍ ഭക്ഷണപ്പൊതി ഒഴിവാക്കാന്‍ പദ്ധതി

Published : 2nd December 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് ഭക്ഷണം പാഴ്‌സലായി കൊണ്ടുവരുന്നത് വഴി ഉണ്ടാവുന്ന മാലിന്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് കിസാന്‍ കണ്ണൂരുമായി സഹകരിച്ച് പദ്ധതി ആവിഷ്‌കരിച്ചു. നഗരത്തിലെ വിവിധ ആശുപത്രികളിലായി 2000 ത്തോളം രോഗികളെ കിടത്തി ചികില്‍സിക്കുന്നുണ്ട്.  രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി മിക്കവരും പാഴ്‌സല്‍ ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്.  പ്ലാസ്റ്റിക് കാരി ബാഗുകളിലാണ് ഭക്ഷണസാധനങ്ങള്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. ആശുപത്രികളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ആശുപത്രികളിലേക്ക് കൊണ്ടുവരുന്ന ഭക്ഷണം ടിഫിന്‍ ബോക്‌സ്, ടിഫിന്‍ കാരിയര്‍ എന്നിവയില്‍ മാത്രമായിരിക്കണമെന്നും പാഴ്‌സല്‍ ഭക്ഷണം തീര്‍ത്തും ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.  ആശുപത്രിയിലെ ആകെ കിടക്കകളുടെ എണ്ണത്തിന്റെ 30 ശതമാനത്തിനു തുല്യമായ ടിഫിന്‍ കാരിയര്‍, ടിഫിന്‍ ബോക്‌സുകള്‍ ആശുപത്രി മാനേജ്‌മെന്റ് സ്വന്തം നിലയില്‍ വാങ്ങി രോഗികള്‍ക്ക് ആവശ്യാനുസരണം ലഭ്യമാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക