|    Sep 22 Sat, 2018 12:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആശിഷ് ഖേതന്‍ ആം ആദ്മി വിട്ടു

Published : 25th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് ആശിഷ് ഖേതന്‍ പാര്‍ട്ടി വിട്ടു. എഎപി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയിലെ മറ്റൊരു പ്രമുഖ നേതാവ് അശുതോഷ് കഴിഞ്ഞ ആഴ്ച രാജിവച്ചിരുന്നു.
ഇനി നിയമ പരിശീലനത്തിനാണ് തന്റെ പൂര്‍ണ ശ്രദ്ധയെന്നും സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഖേതന്‍ നേരത്തേ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഡല്‍ഹി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം ഖേതന്‍ നേരത്തേ രാജിവച്ചിരുന്നു. അശുതോഷ് രാജിവച്ച ആഗസ്ത് 15ന് തന്നെ ആശിഷ് ഖേതന്‍ അരവിന്ദ് കെജ്‌രിവാളിന് രാജിക്കത്ത് സമര്‍പ്പിച്ചതായി പിടിഎ റിപോര്‍ട്ട് ചെയ്തിരുന്നു. രാജിവാര്‍ത്തകളെ ഖേതന്‍ നിരാകരിച്ചിരുന്നുമില്ല. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നു മല്‍സരിക്കാന്‍ ഖേതന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, 2014ല്‍ ഇവിടെ മീനാക്ഷി ലേഖിയോടു പരാജയപ്പെട്ട അദ്ദേഹത്തെ വീണ്ടും രംഗത്തിറക്കുന്നതിനോടുള്ള വിയോജിപ്പ് നേതൃത്വം പ്രകടമാക്കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss