|    Jan 20 Fri, 2017 5:40 pm
FLASH NEWS

ആശിച്ച ചിഹ്നം ലഭിച്ചില്ല;കലക്ടറേറ്റ് പടിക്കല്‍ സ്ഥാനാര്‍ഥിയുടെ നിരാഹാരം

Published : 22nd October 2015 | Posted By: SMR

കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി ആവശ്യപ്പെട്ട ചിഹ്നം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റ് പടിക്കല്‍ സ്ഥാനാര്‍ഥിയുടെ നിരാഹാരസമരം. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പേരാവൂര്‍ ഡിവിഷനില്‍ നിന്നു സ്വതന്ത്രനായി മല്‍സരിക്കുന്ന കേളകം ശാന്തിഗിരി സ്വദേശി രാധാമണി നാരായണകുമാര്‍ ആണ് ഇന്നലെ വൈകീട്ട് നിരാഹാരം തുടങ്ങിയത്. ജില്ലാ കലക്ടര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ ഗ്ലാസ്, വെള്ളരിപ്രാവ്, ഷട്ടില്‍ കോര്‍ക്ക് എന്നിവയില്‍ ഏതെങ്കിലുമൊരു ചിഹ്നം അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റ് ബാറ്റാണ് അനുവദിച്ചത്. ആവശ്യപ്പെടാത്ത ചിഹ്നം സ്വീകരിക്കില്ലെന്നും
ഗ്ലാസ് ചിഹ്നമായി അനുവദിക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഇക്കാര്യമുന്നയിച്ച് കലക്ടറേറ്റിനു മുന്നില്‍ മരണം വരെ നിരാഹാരമനുഷ്ഠിക്കുമെന്നും രാധാമണി നാരായണകുമാര്‍ പറഞ്ഞു. വിവരാവകാശപ്രകാരം ഇതിനുള്ള മറുപടി നല്‍കണമെന്നും അല്ലെങ്കില്‍ പേരാവൂര്‍ ഡിവിഷനിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക