|    May 30 Tue, 2017 11:17 am
FLASH NEWS

ആശാറാമിന്റെ വിചാരണ ജയിലിലേക്ക് മാറ്റാന്‍ ഹരജി

Published : 5th August 2016 | Posted By: SMR

ജോധ്പൂര്‍: ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ കേസിന്റെ വിചാരണ ജയിലിലേക്കു മാറ്റാന്‍ പോലിസ് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ബാപ്പുവിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വന്‍തോതില്‍ തടിച്ചുകൂടുന്ന പശ്ചാത്തലത്തിലാണ് പോലിസ് ഹരജി സമര്‍പ്പിച്ചത്. തുടര്‍ന്ന് ഹൈക്കോടതി ബാപ്പുവിനും കൂട്ടുപ്രതികള്‍ക്കും നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി ലഭിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആശാറാമില്‍നിന്ന് അനുയായികളെ അകറ്റിനിര്‍ത്തുന്നതിനു വന്‍തോതില്‍ പോലിസുകാരെ വിന്യസിക്കേണ്ടിവരുന്നുണ്ടെന്ന് പോലിസിന്റെ ഹരജിയില്‍ ചൂണ്ടിക്കാണിച്ചു. വിചാരണ മാറ്റാന്‍ നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ബാപ്പു സമര്‍പിച്ച ഹരജിയില്‍ വിചാരണ ഹൈക്കോടതി വളപ്പില്‍ തുടരാന്‍ അനുമതി നല്‍കി. ആശ്രമത്തില്‍ ബാലികയെ പീഡിപ്പിച്ചുവെന്നാണ് കേസ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day