|    Jun 24 Sun, 2018 1:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആശാറാമിന്റെ ഭീഷണിയെ അതിജീവിച്ച് പ്രിന്‍സിപ്പല്‍

Published : 26th April 2018 | Posted By: kasim kzm

ഷാജഹാന്‍പൂര്‍: ആശാറാം ബാപ്പു ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടതില്‍ അങ്ങേയറ്റം ആശ്വസിക്കുന്ന ഒരാളുണ്ട്. ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ആണിത്. കേസിലെ സാക്ഷിയായിരുന്നു അദ്ദേഹം.
ആശാറാമിനെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ബലാല്‍സംഗത്തിനിരയായ കുട്ടിയുടെ ജനനത്തിയ്യതി മാറ്റാന്‍ പ്രിന്‍സിപ്പലിനെ ആശാറാമിന്റെ അനുയായികള്‍ നിരവധി തവണ ഭീഷണിപ്പെടുത്തി. പോക്‌സോ നിയമത്തില്‍ നിന്ന് ആശാറാമിനെ രക്ഷിക്കാനാണ് അനുയായികള്‍ ശ്രമിച്ചത്. എന്നാല്‍ പ്രിന്‍സിപ്പല്‍ വഴങ്ങിയില്ല.സമൂഹത്തിന് സ്‌കൂളുകളില്‍ നിരവധി വിശ്വാസങ്ങളുണ്ടെന്നും ആ വിശ്വാസങ്ങളെ സംരക്ഷിക്കുക തന്റെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇരയുടെ പേര് രഹസ്യമാക്കി വയ്ക്കുന്നതിന്റെ ഭാഗമായി പ്രിന്‍സിപ്പലിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
കേസിലെ ചില സാക്ഷികള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പലിന് ജില്ലാ ഭരണകൂടം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss