|    Jul 23 Sun, 2017 12:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആശാറാം ബാപ്പുവിന്റെ ജാമ്യഹരജി തള്ളി

Published : 10th August 2016 | Posted By: SMR

ജോധ്പൂര്‍: ബലാല്‍സംഗക്കേസിലെ പ്രതി ആള്‍ദൈവം ആശാറാം ബാപ്പുവിനു രാജസ്ഥാന്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇയാളുടെ ഒമ്പതാമത്തെ ജാമ്യഹരജിയാണു കോടതി തള്ളുന്നത്. കഴിഞ്ഞമാസം ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിന്റെ വിചാരണ നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കെ ജാമ്യം അനുവദിക്കുന്നത് ആശാസ്യമല്ലെന്നു കോടതി നിരീക്ഷിച്ചു.
ജോധ്പൂരിനടുത്ത തന്റെ ആശ്രമത്തില്‍വച്ച് കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആശാറാമിനെതിരായ കേസ്. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് 2013ല്‍ അറസ്റ്റിലായ ബാപ്പു അന്നുമുതല്‍ ജയിലിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക