|    Dec 11 Tue, 2018 6:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആശാറാം കേസ്‌വിധിയില്‍ സംതൃപ്തി : ഇരയുടെ പിതാവ്

Published : 26th April 2018 | Posted By: kasim kzm

ഷാജഹാന്‍പൂര്‍: ബാലികയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായ, ആള്‍ദൈവം ആശാറാം ബാപ്പുവിനെ ജോധ്പൂര്‍ കോടതി ശിക്ഷിച്ചതില്‍ ഇരയുടെ പിതാവ് സംതൃപ്തി പ്രകടിപ്പിച്ചു.
നീതി ലഭിച്ചതില്‍ സന്തോഷിക്കുന്നു. കോടതിക്കും മാധ്യമങ്ങള്‍ക്കും നന്ദി. കഴിഞ്ഞ നാലുവര്‍ഷമായി ഞങ്ങളുടെ കുടുംബം വീട്ടില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ല. ഭീതിയിലായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ഞങ്ങളുടെ വ്യാപാരത്തെയും അത് പ്രതികൂലമായി ബാധിച്ചു- പിതാവ് പറഞ്ഞു.ആശാറാം കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതിനു ശേഷം വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിന്റെ വിചാരണക്കാലം കുടുംബത്തിന്റെ കഷ്ടകാലമായിരുന്നു. തനിക്കെതിരേ വധഭീഷണികളുണ്ടായി. ആശാറാം നിരപരാധിയാണെന്നു മാധ്യമങ്ങളോടു പറയാന്‍ അയാളുടെ ആളുകള്‍ എന്നോട് ആവശ്യപ്പെട്ടു. അയാളെ കോടതി വെറുതെവിട്ടാല്‍ ചോദിക്കുന്ന പണം നല്‍കുമെന്നും അറിയിച്ചു. തന്റെ വീടിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ബന്ധുക്കള്‍ വഴിയായി ഭീഷണി. ആശാറാം തട്ടിപ്പുകാരനാണ്. ഇത്തരം ആളുകള്‍ ദൈവഭയമുള്ള സാധാരണക്കാരെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുകയാണ്. പടിപടിയായി അവരുടെ കൂറു മുതലെടുത്തു ഗുരുപരമാധികാരി—യാണെന്് അവരെ വിശ്വസിപ്പിക്കുന്നു.
അതേസമയം ആശാറാമിനെതിരേ സൂറത്തില്‍ രജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗക്കേസിലെ കൊല്ലപ്പെട്ട സാക്ഷി അഖില്‍ ഗുപ്തയുടെ മുസഫര്‍നഗറിലെ കുടുംബത്തിനു സുരക്ഷ ഏര്‍പ്പെടുത്തി. 2015 ജനുവരിയിലാണു ഗുപ്ത വെടിയേറ്റു മരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss