|    Jul 21 Sat, 2018 1:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആശയങ്ങളില്‍നിന്ന് വ്യതിചലിക്കുന്നവര്‍ക്ക് എതിരേ തിരുത്തല്‍ ഉണ്ടാവും: കോടിയേരി

Published : 19th September 2017 | Posted By: fsq

 

തൃശൂര്‍: കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നു വ്യതിചലിക്കുന്നവര്‍ക്കെതിരേ തിരുത്തല്‍ ഉണ്ടാവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുത്തൂരില്‍ നെല്‍വിത്തിടല്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിക്കണമെന്നും കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച് കോടിയേരി പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ ഒരുതരത്തിലും വിഭാഗീയത ഇല്ല. മികച്ച ഏകോപനത്തോടുകൂടിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്നത്. കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ച സംഭവത്തില്‍ മന്ത്രി തോമസ് ചാണ്ടി കുറ്റക്കാരനാണെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss