|    Jul 24 Mon, 2017 8:12 pm
FLASH NEWS

ആശയക്കുഴപ്പം പരിഹരിച്ചു; മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കും

Published : 3rd June 2016 | Posted By: SMR

കല്‍പ്പറ്റ: എംആര്‍എസുകളിലെ പ്രവേശനം സംബന്ധിച്ച വിദ്യാര്‍ഥികള്‍ക്കുണ്ടായ ആശയകുഴപ്പം പരിഹരിച്ചു.
കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രന്‍ പട്ടികജാതി വകുപ്പ് മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെ ആശങ്കയ്ക്ക് അറുതിയാക്കി ഉത്തരവിറങ്ങിയത്. ഇതു പ്രകാരം ലിസ്റ്റിലുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു. എംആര്‍എസുകളിലേക്ക് പ്രവേശത്തിനുള്ള റാങ്ക്‌ലിസ്റ്റ് മെയ് ഏഴിനാണ് പുറത്തിറക്കിയത്. ഇതു പ്രകാരം വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങളില്‍ നിന്നു കത്തയക്കുകയും വിദ്യാര്‍ഥികള്‍ ടിസി വാങ്ങി പ്രവേശനത്തിന് തയ്യാറാവുകയും ചെയ്തു. എന്നാല്‍, 23ന് ഈ ലിസ്റ്റ് റദ്ദാക്കി ഡയറക്ടറേറ്റ് ഉത്തരവ് പുറത്തിറക്കി.
ഇതു പ്രകാരം നേരത്തെ റാങ്ക് ലിസ്റ്റില്‍ ഉള്ള പലരും വെയിറ്റിങ് ലിസ്റ്റിലേക്ക് തള്ളപ്പെട്ടു. ടിസി ഉള്‍പ്പെടെ വാങ്ങി പ്രവേശനത്തിന് എത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാതെയായി. ഈ പ്രശ്‌നം ഇന്നലെ പട്ടികജാതി വികസനവകുപ്പ് മന്ത്രി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ എന്നിവരുമായി ചര്‍ച്ച ചെയ്തു.
ഇതു പ്രകാരമാണ് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പൂക്കോട്, കണിയാമ്പറ്റ സ്‌കൂളുകളിലായി പ്രവേശനം നല്‍കാന്‍ ഉത്തരവിറങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക