|    Jul 18 Wed, 2018 1:07 am
FLASH NEWS

ആശങ്ക പടര്‍ത്തി മഴ; ആവേശം ചോരാതെ കാണികള്‍

Published : 8th September 2017 | Posted By: fsq

 

തൃശൂര്‍: പുലിക്കളി തുടങ്ങാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സംഘാടകരിലും പുലികളിലും ആശങ്കപടര്‍ത്തി മഴയെത്തി. പുലിക്കൂട്ടങ്ങള്‍ക്ക് മഴ പ്രശ്‌നമല്ലെങ്കിലും മഴ നനഞ്ഞാല്‍ ചെണ്ടമേളം പിഴക്കും. മഴമാറുമെന്ന പ്രതീക്ഷയില്‍ ഒരുമണിക്കൂര്‍ കാത്തെങ്കിലും തോരാതെ പെയ്ത മഴ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതോടെ ചെണ്ടമേളക്കാര്‍ക്ക് ടാര്‍പോളിന്‍ ഷീറ്റ് ഉയര്‍ത്തി സുരക്ഷയൊരുക്കി പുലിക്കളി ആരംഭിക്കാന്‍ തീരുമാനിച്ചു. വൈകീട്ട് 5.30ന് വിയ്യൂര്‍ ദേശക്കാര്‍ ചെണ്ടയില്‍ കോലെറിഞ്ഞതോടെ ആയിരങ്ങള്‍ അക്ഷമരായി കാത്തുനിന്ന പുലിക്കളി ആരംഭിച്ചു. പിന്നെ ആറ് ദേശങ്ങളില്‍ നിന്നുള്ള പുലിപ്പടകള്‍ സ്വരാജ് റൗണ്ട് കീഴടക്കി. മുന്നൂറോളം പുലികള്‍, അത്രതന്നെ മേളക്കാര്‍, പത്തിലധികം വന്‍ ഫ്‌ളോട്ടുകള്‍, പുലിവണ്ടി. എല്ലാം ചേര്‍ന്നുള്ള പുലിപ്പൂരത്തിന് നഗരം വേദിയായി. മഴ തിമിര്‍ത്തു പെയ്‌തെങ്കിലും കാണികളുടെ ആവേശം ഒട്ടും ചോര്‍ന്നില്ല. പുലിത്താളത്തിനൊപ്പം ചുവട് വെച്ചും കൈകള്‍ ഉയര്‍ത്തിയും കാണികളും പൂരനഗരിയില്‍ നിറഞ്ഞാടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss