|    Jun 21 Thu, 2018 7:56 pm
FLASH NEWS
Home   >  National   >  

ആശങ്കയില്‍ ബിജെപി: യുപിയില്‍ വീണ്ടും എംഎല്‍എയ്‌ക്കെതിരേ പീഡനക്കേസ്

Published : 30th May 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ഉന്നാവോ പീഡനത്തിനു കേസിനു ശേഷം ബിജെപിയെ പ്രതിരോധത്തിലാക്കി യുപിയില്‍ മറ്റൊരു ബിജെപി എംഎല്‍എക്കെതിരേ പീഡനക്കേസുമായി യുവതി രംഗത്ത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് എംഎല്‍എ കുശ്ഗ്ര സാഗര്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.എംഎല്‍എയുടെ വീട്ടിലെ ജോലിക്കാരന്റെ മകളാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി.

ബലാല്‍സംഗത്തിനിരയായതിനെ തുടര്‍ന്ന് കുശ്ഗ്രയുടെ പിതാവും മുന്‍ എംഎല്‍എയുമായ യോഗേന്ദ്ര സാഗര്‍ മകനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന പറഞ്ഞിരുന്നുവെന്നും ബാറെയിലി എസ്എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
എന്നാല്‍ പിന്നീട് മറ്റൊരു സ്ത്രീയുമായി എംഎല്‍എയുമായി വിവാഹമുറപ്പിച്ചെന്നും ജൂണ്‍ 17നാണ് അവരുടെ വിവാഹമെന്നും പെണ്‍കുട്ടി അറിയിച്ചിട്ടുണ്ട്.  അത് നടക്കാന്‍ പാടില്ലെന്നും തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി പറഞ്ഞു. പരാതി നല്‍കിയതിനെത്തുടര്‍ന്ന് കൊല്ലുമെന്ന തരത്തില്‍ നിരവധി ഭീഷണി ഉണ്ടാകുന്നുണ്ടെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss