|    Aug 20 Sun, 2017 9:47 am
Home   >  Todays Paper  >  page 12  >  

ആവേശവര്‍ണങ്ങള്‍ തീര്‍ത്ത് വള്ളംകളി ഘോഷയാത്ര

Published : 10th August 2017 | Posted By: fsq

 

ആലപ്പുഴ: 65ാമതു നെഹ്‌റു ട്രോഫി വള്ളംകളിയുടെ വരവറിയിച്ച് ആലപ്പുഴ നഗരത്തില്‍ സംഘടിപ്പപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ പരിച്ഛേദമായി. നഗരത്തിലെ വിദ്യാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ വര്‍ണക്കുടയും ബലൂണുകളും കൊടിതോരണങ്ങളുമായി അണിനിരന്നതോടെ നഗരം നിറക്കൂട്ടായി. ഉച്ച കഴിഞ്ഞ് 3 മണിയോടെ ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്നു തുടങ്ങിയ സാംസ്‌കാരിക ഘോഷയാത്ര ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ ഫഌഗ്ഓഫ് ചെയ്തു. കൊമ്പ്, ചേങ്ങില, ഇലത്താളം, ഇടയ്ക്ക തുടങ്ങിയ വാദ്യോപകരണങ്ങളുമായി പഞ്ചവാദ്യക്കാരും ചെണ്ടമേളക്കാരും അണിനിരന്നു. ‘ലഹരിക്കെതിരേ തുഴയെഴിയാം’ എന്ന പേരില്‍ ബോധവത്കരണ സന്ദേശങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുമായി വിദ്യാര്‍ഥികള്‍ അണിനിരന്നു. സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, എന്‍സിസി, എസ്പിസി കേഡറ്റുകള്‍ എന്നിവരും ഘോഷയാത്രയുടെ ഭാഗമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക