|    Oct 23 Tue, 2018 9:25 pm
FLASH NEWS

ആവേശമുയര്‍ത്തി കോഴിക്കോട്ട് ഗോള്‍മഴ

Published : 28th September 2017 | Posted By: fsq

 

കോഴിക്കോട്്്: ഫിഫ വേള്‍ഡ് കപ്പ് വണ്‍ മില്യണ്‍ ഗോള്‍ ജില്ലാതല ഉദ്ഘാടനം മാനാഞ്ചിറയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസ് അധ്യക്ഷത വഹിച്ചു.  എം കെ രാഘവന്‍ എംപി മുഖ്യാതിഥി ആയിരുന്നു. ഫുട്‌ബോള്‍ താരം സി കെ വിനീത്, ഹയര്‍ സെക്കന്‍ഡറി ഉപഡയറക്്ടര്‍ അനില കുര്യന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ് കുമാര്‍, സിറ്റി പോലിസ് കമ്മീഷ്ണര്‍ കാളി രാജ് മഹേഷ് എന്നിവരും ഗോളടിച്ചു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി സംസാരിച്ചു.പരിപാടിയുടെ ഭാഗമായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലും വണ്‍ മില്ല്യണ്‍ ഗോള്‍  കാംപയിന്‍  നടത്തി.  സിവില്‍ സ്റ്റേഷന്‍ സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഗോളടിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. എഡിഎം ടി ജനില്‍കുമാര്‍, തഹസി ല്‍ദാര്‍ ഇ അനിതകുമാരി, ആര്‍ടിഒ സി ജെ പോള്‍സണ്‍,  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍ എന്നിവര്‍ ഗോളടിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ കെ പ്രസീത, സിവില്‍ സപ്ലൈസ് ഓഫിസിലെ കെ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന് മുന്‍വശം താല്‍ക്കാലികമായി സജ്ജീകരിച്ച ഗോള്‍ പോസ്റ്റില്‍ സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കലക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നാട്ടുകാരും ഗോളടിച്ച് ഫിഫ വേള്‍ഡ് കപ്പിന്റെ ഭാഗമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss