|    May 22 Tue, 2018 10:03 am
FLASH NEWS
Home   >  Sports  >  Football  >  

ആവേശമാവും സൂപ്പര്‍ കപ്പ്

Published : 6th June 2017 | Posted By: ev sports

ലണ്ടന്‍: റയല്‍ മാഡ്രിഡ് ചാംപ്യന്‍ ലീഗ് കിരീടം സ്വന്തമാക്കിയതോടെ ഈ സീസണിലെ അടുത്ത ആവേശപ്പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. യൂറോപ്യന്‍ സൂപ്പര്‍ കപ്പിലാണ് ഇനി ആ ആവേശ പോരാട്ടം. യുവേഫ ചാംപ്യന്‍സ് ലീഗ്് ജേതാക്കളും യൂറോപ ലീഗ് ജേതാക്കളും തമ്മിലുള്ള മല്‍സരമാണ് യുവേഫ സൂപ്പര്‍ കപ്പ്. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലാണ് ഇത്തവണ സൂപ്പര്‍ കപ്പ് പോരാട്ടം. അടുത്ത സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി ആഗസ്ത് 8നാണ് ഇരു ടീമുകളും സൂപ്പര്‍ കപ്പിനായി കളത്തില്‍ ഇറങ്ങുക. മസിഡോണിയയിലെ ഫിലിപ്പ് ടു അറീനയിലാണ് മല്‍സരം. ജോസ് മൊറീഞ്ഞോ തന്റെ പഴയ ടീമിനെ നേരിടുന്ന മല്‍സരം സിദാന്‍- മൊറീഞ്ഞോ പോരാട്ടം കൂടിയാവും. യൂറോപിലെ അതികായര്‍ തങ്ങളാണെന്ന് വിധിയെഴുതാനുള്ള മല്‍സരമാവും റയലിന് സൂപ്പര്‍കപ്പ്. യൂനൈറ്റഡ് പരിശീലകന്‍ എന്ന നിലയില്‍ നിലവില്‍ 3 കിരീടങ്ങള്‍ സ്വന്തമായുള്ള മൊറീഞ്ഞോക്ക് മറ്റൊരു ട്രോഫി കൂടി ഓള്‍ഡ് ട്രാഫോഡില്‍ എത്തിക്കാനുള്ള അവസരമാകും അത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss