|    May 27 Sat, 2017 1:48 pm
FLASH NEWS

ആവേശത്തിരയിളക്കി യുഡിഎഫ് പ്രചാരണത്തിന് തുടക്കം

Published : 12th April 2016 | Posted By: SMR

കാഞ്ഞങ്ങാട്: സ്ഥാനാര്‍ഥി നിര്‍ണയത്തിനെ അനിശ്ചിതത്വം നിമിത്തം എല്‍ഡിഎഫിനെ അപേക്ഷിച്ച് പിന്നിലായ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി എത്തിയതോടെ സജീവമായി. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥിയെ ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്. കാസര്‍കോട്ടും മഞ്ചേശ്വരത്തും മുസ്‌ലിംലീഗിലെ സിറ്റിങ് എംഎല്‍എമാരെ ആദ്യ ഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ഥികളായി ലീഗ് പ്രഖ്യാപിച്ചതോടെ ഇരുമണ്ഡലങ്ങളിലും നേരത്തെ തന്നെ പ്രചാരണം ആരംഭിച്ചിരുന്നു.
ഉദുമയില്‍ കെ സുധാകരനും തൃക്കരിപ്പൂരില്‍ കെ പി കുഞ്ഞിക്കണ്ണനും ഒരാഴ്ച മുമ്പ് തന്നെ മണ്ഡലം പര്യടനം ആരംഭിച്ചുവെങ്കിലും ഇന്നലെ മുഖ്യമന്ത്രി എത്തിയതോടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ സജീവമായത്. ഗ്രൂപ്പ് ഭേദമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗങ്ങളില്‍ സജീവമായിരുന്നു. തൃക്കരിപ്പൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ മകളുടെ കല്ല്യാണത്തില്‍ സംബന്ധിച്ചു. തുടര്‍ന്ന് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ചിറ്റാരിക്കാലില്‍ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു.
കോണ്‍ഗ്രസില്‍ വിമത ശല്യമുള്ള ഈസ്റ്റ് എളേരിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ അതിരാവിലെ തന്നെ നിരവധി ആളുകള്‍ എത്തിയിരുന്നു. വാദ്യഘോഷങ്ങളോടെയാണ് മുഖ്യമന്ത്രിയെ വരവേറ്റത്.
മലയോര കര്‍ഷകരുടെ പ്രധാന വിളയായ റബറിന് സര്‍ക്കാര്‍ നല്‍കിയ സബ്‌സിഡി മറ്റൊരു സര്‍ക്കാറിനും ചിന്തിക്കാന്‍ പറ്റാത്തതാണെന്ന് എടുത്തുപറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. റബര്‍ ഇറക്കുമതിയെ തുടര്‍ന്ന് വില കുറഞ്ഞതിന് സംസ്ഥാനത്തിനെ ാ ന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് പറയാമായിരുന്നിട്ടും സര്‍ക്കാര്‍ 300 കോടി രൂപയാണ് അനുവദിച്ചത്. വി കെ പി ഹമീദലി അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി കെ പി കുഞ്ഞിക്കണ്ണന്‍, ഡിസിസി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരന്‍, കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എം സി ഖമറുദ്ദീന്‍, ബാലകൃഷ്ണന്‍ പെരിയ, പി ഗംഗാധരന്‍ നായര്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, ചാ ക്കോ തെന്നിപ്ലാക്കല്‍, ഹ ക്കീം കുന്നില്‍, മാത്യു പടിഞ്ഞാറേല്‍, സെബാസ്റ്റ്യന്‍ പതാലില്‍, ജിന്‍സ് നെല്ലോംപുഴ സംബന്ധിച്ചു. തുടര്‍ന്ന് കാഞ്ഞങ്ങാട് മണ്ഡലത്തിലെ ചുള്ളിക്കരയില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മൈക്കിള്‍ എം പൂവത്താണി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ധന്യാസുരേഷിനെ മുഖ്യമന്ത്രി പരിചയപ്പെടുത്തി. പി മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, സി മുഹമ്മദ് കുഞ്ഞി, എ വി രാമകൃഷ്ണന്‍, ബഷീര്‍ വെള്ളിക്കോത്ത് സംസാരിച്ചു. തുടര്‍ന്ന് ഉദുമ മണ്ഡലം പ്രചാരണ യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എം എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി കെ സുധാകരന്‍, കെ മൊയ്തീന്‍ കുട്ടി ഹാജി, കല്ലട്ര മാഹിന്‍ ഹാജി സംസാരിച്ചു.
കാസര്‍കോട്ടെ പൊതുയോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എല്‍ എ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. കരുണ്‍ താപ്പ, കെ നീലകണ്ഠന്‍, സ്ഥാനാര്‍ഥി എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ചെ ര്‍ ക്കളം അബ്ദുല്ല, കണ്‍വീനര്‍ പി ഗംഗാധരന്‍ നായര്‍, പി എ അ ഷ റഫലി, ടി ഇ അബ്ദുല്ല, ആര്‍ ഗംഗാധരന്‍ സംസാരിച്ചു. വൈകിട്ട് മഞ്ചേശ്വരം മണ്ഡലം പൊതുയോഗം കുമ്പളയില്‍ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു. ടി എ മൂസ അധ്യക്ഷത വഹിച്ചു. ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, എം സി ഖമറുദ്ദീന്‍, സി കെ ശ്രീധരന്‍, പി ഗംഗാധരന്‍നായര്‍, പി എ അഷറഫലി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day