|    May 22 Mon, 2017 11:07 pm
FLASH NEWS

ആവേശം പകരാന്‍ സച്ചിനും റിയോയിലേക്ക്

Published : 23rd July 2016 | Posted By: SMR

മുംബൈ: റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആവേശം പകരാന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും റിയോയിലേക്കെത്തുന്നു. അന്തരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബച്ചിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സ്ച്ചിന്‍ ഒളിംപിക്‌സിനെത്തുന്നത്.
ഇത് ആദ്യമായാണ് സച്ചിന്‍ ഒളിംപിക്‌സ് മല്‍സരം കാണാനെത്തുന്നത്. അടുത്ത മാസം രണ്ടിനാണ് സച്ചിന്‍ റിയോഡി ജനെയ്‌റോവിലെത്തുക. തുടര്‍ന്ന് ഇന്ത്യന്‍ ടീമംഗങ്ങളെയും സച്ചിന്‍ റിയോവില്‍ സന്ദര്‍ശിക്കും.
റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ടീമിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയാണ് സച്ചിന്‍. കാല്‍മുട്ടിന്റെ ശസ്ത്രക്രിയക്ക് ലണ്ടനില്‍ വിധേയമായ ശേഷം മുംബൈയില്‍ സച്ചിനിപ്പോള്‍ വിശ്രമിത്തിലാണ. വിശ്രമത്തിനു ശേഷം അടുത്ത മാസത്തോടെ റിയോയിലേക്ക് തിരിക്കാനാണ് സച്ചിന്‍ ഉദ്ദേശിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day