ആവേശം അവസാന ഓവറില്‍; ഒടുവില്‍ സിംബാബ്വെയ്ക്ക് മുന്നില്‍ അഫ്ഗാന് വീണു
Published : 7th March 2018 | Posted By: vishnu vis

ബുലാവായോ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെതിരേ സിംബാബ്വെയ്ക്ക് ആവേശ ജയം. രണ്ട് റണ്‍സിനാണ് അഫ്ഗാനിസ്താന് പട തോല്വലി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 43 ഓവറില്‍ 196 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാനിസ്താനെ 49.3 ഓവറില്‍ 194 എന്ന നിലയില്‍ സിംബാബ്വെ എറിഞ്ഞിട്ടു. നാല് വിക്കറ്റ് വീഴ്ത്തിയ ബ്ലെസിങ് മുസര്ബാനിയുടെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്തര്‍ റാസയുടെയും പ്രകടനമാണ് അഫ്ഗാനിസ്താനെ തകര്‍ത്തത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത് ബ്രണ്ടന്‍ ടെയ്ലറിന്റെയും (89), സിക്കന്തര്‍ റാസയുടെയും (60) അര്‍ധ സെഞ്ച്വറികളാണ്. അഫ്ഗാനിസ്താന് വേണ്ടി റാഷിദ് ഖാന് മുീബ് റഹ്മാന് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടു.
മറുപടി ബാറ്റിങില്‍ റഹ്മത്ത് ഷാ (69), മുഹമ്മദ് നബി (51) എന്നിവര്‍ അഫ്ഗാനിസ്താന് വേണ്ടി പൊരുതി നോക്കിയെങ്കിലും വിജയ ലക്ഷ്യത്തിനും രണ്ട് റണ്‍സകലെ പോരാട്ടം അവസാനിക്കുകയായിരുന്നു. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത സിക്കന്തര്‍ റാസയാണ് കളിയിലെ താരം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.